ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം. നിലവിൽ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. നിലവിലെ ഇൻഷുറൻസ് പരിരക്ഷ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നുമുതൽ വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനിരിക്കേ ഡോ.ഷെയ്ഖ് സുൽത്താന്റെ പ്രഖ്യാപനം ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരും.