യുഎഇയിൽ ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ . ഇത് കാർഷിക മേഖലയിൽ താൽപര്യമുള്ള പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആഭ്യന്തര ഉദ്പാദന വളർച്ചയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൻ ഡോളർ വർധിപ്പിക്കാനാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി വ്യക്തമാക്കി. പ്രവാസികൾക്ക് സുസ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പാക്കുന്നതിനായി യുഎഇ ഭക്ഷ്യസുരക്ഷയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. 2023-ൽ വർഷത്തിന്റെ ആദ്യ പകുതിയിൽ ഭക്ഷ്യമേഖലയിൽ മൊത്തം വ്യാപാരത്തിൽ 20 ശതമാനം വളർച്ച കൈവരിച്ചു. 2029 നകം ജിസിസി ഭക്ഷ്യ-പാനീയ മേഖലയുടെ വളർച്ച സാധ്യത 128 ബില്യൻ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎഇയുടെ ക്ലസ്റ്റർ തന്ത്രം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആക്കം കൂട്ടണമെന്നും
സാമ്പത്തിക മന്ത്രി കൂട്ടിച്ചേർത്തു .യുഎഇ ഫൂഡ് ആൻഡ് അഗ്രികൾച്ചറൽ ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിക്ക് അനുസൃതമായി, ജിഡിപിയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൻ ഡോളർ വർധിപ്പിക്കാനും 20,000-ത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പാതയിലാണ് രാജ്യം.