വാട്ടര്‍, എനര്‍ജി, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്സിബിഷനില്‍ പ്രവര്‍ത്തനമികവിലൂടെ ശ്രദ്ധനേടുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് സ്കിമ്മര്‍ ബോട്ട്. ദുബായ് വാട്ടര്‍ കനാലില്‍നിന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതില്‍ മികച്ചപ്രകടനമാണ് ബോട്ട് കാഴ്ചവെക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ടയറുകള്‍ എന്നിങ്ങനെ വിവിധതരത്തിലുള്ള മാലിന്യങ്ങളാണ് ബോട്ട് നീക്കംചെയ്യുന്നത്. ഈ വര്‍ഷം തുടക്കത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി, റിമോട്ടുകള്കൊണ്ട് നിയന്ത്രിക്കാന്‍കഴിയുന്ന ബോട്ട് പുറത്തിറക്കിയത്. 1000 കിലോഗ്രാം ഭാരംവരെ ബോട്ടിന് വഹിക്കാന്കഴിയുമെന്ന് മുനിസിപ്പാലിറ്റിയിലെ ശുചിത്വവിഭാഗം മാനേജര്‍ ഹുസൈന് അബ്ബാസ് ഹമദ് പറഞ്ഞു. അടുത്തവര്‍ഷംമുതല്‍ ഇത്തരത്തിലുള്ള വൈദ്യുതബോട്ടുകള് നിര്‍മിക്കാനും പദ്ധതിയുണ്ട്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ദുബായ് ക്രീക്കിന്റെ കാലാവസ്ഥയ്ക്കനുയോജ്യമായ സ്കിമ്മര്‍ ബോട്ട് പ്രാദേശികമായി വികസിപ്പിച്ചെടുത്തത്.