കുവൈത്തിൽ അൽഅഹമ്മദി സ്റ്റേബിൾസ് ഏരിയയിലെ തൊഴുത്തിൽ നിന്ന് 3,000 ദിനാർ വിലയുള്ള 21 ആടുകൾ മോഷ്ടിക്കപ്പെട്ടു. അബു മുസ്തഫ എന്ന സ്റ്റേബിൾ ഗാർഡിനെ കാണാതായതായും പൗരൻ പരാതിയിൽ വ്യക്തമാക്കി .പ്രതിക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസർമാർ അന്വേഷണം ആരംഭിച്ചു . അൽ റഖയിൽ താമസിക്കുന്ന 33 കാരനായ കുവൈത്ത് പൗരൻ അബ്ദുല്ലയാണ് ആടുകൾ മോഷ്ടിക്കപ്പെട്ടതായി പോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്.