പുതിയ മാർഗ നിർദേശവുമായ് ഖത്തർ എയർവേയ്സ് . ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വോക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി വ്യക്തമാക്കി . ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഫീഖ് ഹരിരി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഈ നിരോധനം ബാധകമാണ്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തർ എയർവേയ്സ് അധികൃതർ കൂട്ടിച്ചേർത്തു .