ഇന്ത്യ – യു.എ.ഇ യാത്രാവിലക്ക് എപ്പോൾ മാറുമെന്ന് അറിയില്ലെന്നും ഇതിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കി. ഈ മാസം 25 (ജൂലൈ 25) വരെ സർവീസ് ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇ ഫെഡറൽ സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് സാധാര നിലയിലാക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ കോവിദഃ സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ തലങ്ങളും പരിശോധിച്ചതിന് ശേഷമാകും വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളെന്ന് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.