നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയുമായി ലയിക്കുന്നതോടെയാണ് കമ്പനി സേവനം നിർത്തുന്നത്. വിസ്താരയെന്ന് അറിയപ്പെടുന്ന ടാറ്റ എസ്ഐഎ എയർലൈൻസ് ലിമിറ്റഡ് വെള്ളിയാഴ്ചയാണ് എയർ ഇന്ത്യയുമായുള്ള ലയനം പ്രഖ്യാപിച്ചത്. നവംബർ 11 വരെ വിസ്താര പതിവുപോലെ ബുക്കിംഗും ഫ്ളൈറ്റുകളും തുടരും. സെപ്തംബർ 3 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി യാത്രക്കാരെ എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ടുചെയ്യും. നവംബർ 12 മുതൽ എയർ ഇന്ത്യ ബ്രാൻഡിന് കീഴിലായിരിക്കും സേവനം നൽകുക.