Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

വിമാനയാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ 75,000 രൂപ നഷ്ടപരിഹാരം നൽകണം

August 24, 2024
in Uncategorized
0
Share on FacebookShare on Twitter

Related posts

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

January 1, 2025
435
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

January 1, 2025
439

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. പൊന്മള സ്വദേശി പൂവാടൻ അഹമ്മദ് മാജിന്റെ ഭാര്യ ഫിദ നൽകിയ പരാതിയിലാണു വിധി. നഷ്ടപരിഹാരത്തുകയും കോടതിച്ചെലവായി 5000 രൂപയും ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 9% പലിശ നൽകണം. മൂന്നു മക്കൾക്കൊപ്പം കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്കു പോകുന്നതിനായി കഴിഞ്ഞ വർഷം മാർച്ച് 25നാണു ഫിദ ടിക്കറ്റെടുത്തത്. രാവിലെ 8.30നു പുറപ്പെടുന്ന യാത്രയ്ക്കായി ഏപ്രിൽ ഒന്നിനു വിമാനത്താവളത്തിൽ 6 മണിക്കു തന്നെയെത്തി. ബോർഡിങ് പാസിനായി അന്വേഷിച്ചപ്പോഴാണ് എയർ ഇന്ത്യ ടിക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസിലേക്കു മാറ്റിയതായി അറിയുന്നത്. 12 മണിവരെ കാത്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം അന്നു ബോർഡിങ് പാസ് കിട്ടിയില്ല. ഏപ്രിൽ ഏഴിലെ വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിൽ ഫിദയും മക്കളും വീട്ടിലേക്കു മടങ്ങി. 6 മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ഭക്ഷണം നൽകാനോ മറ്റു സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനോ വിമാനക്കമ്പനി അധികൃതർ തയാറായില്ലെന്നു പരാതിയിൽ പറയുന്നു. 7നു പുലർച്ചെ 5നു ഫിദയും മക്കളും വിമാനത്താവളത്തിലെത്തി. 12 വയസ്സിനു താഴെ പ്രായമുള്ള 2 മക്കൾക്ക് ‘മൈനർ സ്റ്റാറ്റസി’ലാണ് എയർ ഇന്ത്യയിൽ ടിക്കറ്റു ബുക്ക് ചെയ്തിരുന്നത്. ഇത് എക്സ്പ്രസിലേക്കു മാറ്റിയപ്പോൾ ‘അഡൽറ്റ് സ്റ്റാറ്റസ്’ ആയെന്നും അതിനാൽ 2 കുട്ടികളുടെ ടിക്കറ്റിനു കൂടുതൽ പണം നൽകണമെന്നും വിമാനക്കമ്പനി ജീവനക്കാർ ആവശ്യപ്പെട്ടു. പണം നൽകാൻ തയാറല്ലെന്ന് അറിയിച്ചതോടെ വിമാനത്തിൽ കയറാനായില്ല. അന്ന് ഉച്ചയോടെ വീട്ടിലേക്കു മടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അറിയിപ്പു ലഭിച്ചതോടെ മടങ്ങിയെത്തി രാത്രി 8നുള്ള വിമാനത്തിൽ ദുബായിലേക്കു തിരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

Tags: 75000Air Indiaair india expressto women
ShareTweetSendSend
Previous Post

ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടയ്ക്കാനുള്ളവർക്കുള്ള ഇളവ് ഇനി ഒരാഴ്ച കൂടി

Next Post

വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്

Next Post
വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്

വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിൽ ഇനി മുതൽ വാറ്റ് നികുതി ഏർപ്പെടുത്തും

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിൽ ഇനി മുതൽ വാറ്റ് നികുതി ഏർപ്പെടുത്തും

2 years ago
436
മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

മസ്‌കത്തിൽ കടലിൽ വീണ് എട്ട് പ്രവാസികൾ

11 months ago
452
നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

ഖത്തറിൽ ഫെസിലിറ്റി സൂപ്പർ വൈസർ തൊഴിലിലേക്ക് അപേക്ഷിക്കാം; നിയമനം നോർക്ക വഴി

3 years ago
439
ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി

ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി

3 months ago
435

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?