അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തുമെന്നു റിപ്പോർട്ട്. നിയോമിലാണ് വെള്ളത്തിന് മുകളിലുടെ പറക്കാൻ കഴിയുന്ന കപ്പലുകൾ പരീക്ഷിക്കുന്നത്. സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം എട്ട് കപ്പലുകളുടെ പ്രാരംഭ ബാച്ച് സൗദി അറേബ്യയിലേക്ക് എത്തിക്കും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറാണിത്. കപ്പലുകളുടെ ആദ്യ ബാച്ച് 2025ലും 2026ന്റെ തുടക്കത്തിലും എത്തിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ. പരമ്പരാഗത ഗതാഗത മാർഗങ്ങളേക്കാൾ വലിയ പ്രത്യേകതകളും സവിശേഷതകളോടും കൂടിയതാണിവ. സീറോ-എമിഷൻ ജലഗതാഗത സംവിധാനം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ചെറിയ കപ്പലിൽ 20നും 30നും ഇടയിൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. പരമ്പരാഗത ഫെറികളേക്കാൾ ചെറുതും ,കൂടാതെ ഇന്നുവരെയുള്ളതിൽ ഏറ്റവും വേഗതയേറിയതും നീളമുള്ളതുമായ ഇലക്ട്രിക് പാസഞ്ചർ കപ്പൽ കൂടിയാണ് ഇവ.