കുടുംബാംഗങ്ങൾക്കിടയിൽ വൃക്ക മാറ്റിവെക്കാൻ അനുമതിയും സൗകര്യങ്ങളുമൊരുക്കുന്ന പ്രത്യേക പദ്ധതി ആരംഭിച്ച് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ. ഇതോടെ വൃക്ക മാറ്റിവയ്ക്കൽ ആവശ്യമുള്ള രോഗികൾക്ക് അവരുടെ കുടുംബാംഗങ്ങളിൽനിന്നും വൃക്കകൾ സ്വീകരിക്കാൻ കഴിയും. ജീവിച്ചിരിക്കുന്ന ഒരാൾ ദാനം ചെയ്ത അവയവം രോഗിയുടേതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ രണ്ടോ അതിലധികമോ കുടുംബാംഗങ്ങളിൽ നിന്നും വൃക്ക സ്വീകരിക്കാം. ദാതാക്കളുടെ എണ്ണം വർധിപ്പിക്കാനും ദാതാവും രോഗിയും തമ്മിലുള്ള രക്തത്തിെൻറയും ടിഷ്യൂകളുടെയും പൊരുത്തക്കേടിെൻറ പ്രശ്നം മറികടക്കാനും ഇതുവഴി സാധിക്കും. വൃക്ക മാറ്റിവെക്കുന്നതിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും കഴിയും. രാജ്യത്തിെൻറെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആരോഗ്യ മേഖലാ പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.