വയനാടിന് കൈത്താങ്ങാകാൻ സഹായം നൽകിയിരിക്കുകയാണ് ഇമാറാത്തി സഹോദരിമാർ. മലയാളം പറഞ്ഞ് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായി മാറിയ നൂറയും മറിയവുമാണ് വയനാടൻ ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സംഭാവന തുക വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വൈറലായ ഇരുവർക്കും കേരളത്തിൽ നിരവധി ഫോളോവേഴ്സുണ്ട്. മലയാളം സംസാരിച്ചുകൊണ്ടുള്ള ഇവരുടെ റീലുകൾക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെ മമ്മൂട്ടി ചിത്രം ടർബോ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് ഇവർ ശബ്ദം നൽകിയിരുന്നു.