വയനാട് ദുരന്തത്തില്‍ ഉള്ളുനീറി പ്രവാസലോകം. പ്രകൃതി ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോഴും ഉറ്റവരെക്കുറിച്ചുള്ള അറിവുകളില്ലാതെ ഉള്ളുനീറുകയാണ് ഗള്‍ഫിലെ പ്രവാസികളില്‍ പലരും. തങ്ങളുടെ പ്രീയപ്പെട്ടവരും സുഹൃത്തുക്കളുമടക്കം നിരവധിപ്പേര്‍ ദുരന്തമുഖത്തുള്ളതായും അവര്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുന്നതായും പ്രവാസലോകത്തുനിന്നുമുള്ള പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഉറ്റവര്‍ക്ക് പ്രാര്‍ത്ഥനകള്‍ പങ്കുവെയ്ക്കുന്നവരും തങ്ങളാല്‍ കഴിയുംവിധം പ്രവാസലോകത്തിരുന്നുകൊണ്ടുതന്നെ വയനാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ പ്രവാസ സമൂഹവും ഏറെയാണ്. വയനാട് സ്വദേശികളായ പ്രവാസികളെ എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള തിരക്കിലാണ് മിക്ക പ്രവാസി സംഘടനകളും