വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ 200 അധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍ യു.എ.ഇ ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യന്‍ പ്രസിഡന്റിയും പ്രധാനമന്ത്രിക്കും സന്ദേശം അയച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ മലയാളിയുടെ ദുഖത്തില്‍ പങ്കുചേര്‍ന്നത്. ദുരന്തമുഖത്ത് എല്ലാ പിന്തുണയും അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും സന്ദേശത്തില്‍ പറയുന്നു.