യുഎഇയിൽ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരും. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് വില തീരുമാനിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാണ് വില. ജൂലൈ മാസത്തിൽ ഇത് 2.99 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 2.93 ദിർഹം ആണ് ഓഗസ്റ്റ് മാസത്തിലെ വില. ജൂലൈയിൽ ഇത് 2.88 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് പുതിയ വില ലിറ്ററിന് 2.86 ദിർഹം ആണ്. നിലവിൽ ഇത് 2.80 ദിർഹം ആണ്. ഡീസലിനും വില ഉയരും. 2.95 ദിർഹമാണ് പുതിയ വില. ജൂലൈ മാസത്തിൽ 2.89 ദിർഹം ആയിരുന്നു.