ഹജ്ജ് കർമ്മത്തിനെത്തിയവർ ഹജ്ജ് വിസാ കാലാവധി തീരുംമുമ്പ് സൗദിഅറേബ്യ വിട്ടുപോയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന്
ഹജ്ജ് അധികൃതരുടെ മുന്നറിയിപ്പ്. ഹജ്ജ് വിസാ ചട്ടം അനുസരിച്ചു വിസാ കാലാവധിക്കു ശേഷം സൗദിയിൽ തങ്ങാൻ അനുവദിക്കുന്നില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. പരിപാവനമായ ഹജ്ജ് കർമത്തിനെത്തിയവർക്ക് മനോഹരമായ യാത്രയുടെ തിരിച്ചുപോക്ക് സാധ്യമാകണമെങ്കിൽ ഹജ്ജ് വിസ ചട്ടങ്ങൾ പാലിച്ചേ മതിയാകൂ എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. കൃത്യ സമയത്തു തിരികെ പോയില്ലെങ്കിൽ നിയമലംഘനമാകുമെന്നും ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.