റിയാദിലെ അൽ ഖൈറവാൻ ഡിസ്ട്രിക്റ്റിൽ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ ആരംഭിച്ചു. രാജ്യത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല നിർമിക്കുന്നതിൽ വിദഗ്ദ്ധരായ ‘ഇവിക്യൂ’ എന്ന കമ്പനി പുതിയ സ്റ്റേഷൻ ആരംഭിച്ചത്. രണ്ട് ഹൈ-സ്പീഡ് ചാർജറുകളോട് കൂടിയതാണ് പുതിയ സ്റ്റേഷൻ. ആദ്യത്തേത് 300 കിലോ വാട്ടും രണ്ടാമത്തേത് 150 കിലോ വാട്ടുമാണ്. ഓരോന്നിനും ഒരേസമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും. കാർബൺ ബഹിർഗമനം കുറയ്ക്കാനും, പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുമുള്ള രാജ്യത്തിെൻറ കാഴ്ചപ്പാടിനെ പിന്തുണക്കുകയും, വേഗതയേറിയതും കാര്യക്ഷമവുമായ ചാർജ്ജിങ് അനുഭവം നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുത വാഹന ചാർജിങ് മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നൽകുന്നതിനുള്ള ഇവിക്യൂന്റെ ‘ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.