യു.എ.ഇയിൽ ഉൽപന്നങ്ങളുടെ വില കുറച്ച് വിപണിയിൽ കുത്തക പിടിക്കുന്ന പ്രവണതക്കെതിരെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം. വിപണിയിൽ ന്യായമായ മത്സരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം കൂട്ടുചേർത്തു . ഇത്തരം പ്രവണതക്കെതിരെ കർശന ശിക്ഷനടപടികൾ ചർച്ചയിലാണെന്നും അധികൃതർ വ്യക്തമാക്കി . 2023ലെ കുത്തക നിയന്ത്രണ നിയമം വിശദീകരിക്കവെയാണ് സാമ്പത്തിക മന്ത്രാലയം ഈക്കാര്യം വ്യക്തമാക്കിയത് . അനാരോഗ്യ മത്സരം പരിശോധിക്കാൻ വിപണികൾ നിരീക്ഷിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം കൂട്ടിച്ചേർത്തു. വിഷയത്തിൽ നിയമ ലംഘകർക്കെതിയുള്ള പിഴ നടപടികളെ കുറിച്ച് ചർച്ച തുടരുകയാണ്. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാൽ ഇക്കാര്യങ്ങൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ പ്രാദേശിക വിപണികളിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിരീക്ഷിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് വ്യക്തമാക്കി.