സന്ദർശക വിസാ സമയപരിധി കഴിഞ്ഞും യു.എ.ഇയിൽ താമസിക്കുന്നവരെ നാടുകാത്തുമെന്ന പ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും. ഔദ്യോഗിക സ്രോതസുകളെ ആശ്രയികാണാമെന്നും ദുബൈ എമിഗ്രേഷൻ അധികൃതർ നിർദ്ദേശിച്ചു. ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നു തോന്നിപ്പിക്കുമാറാണ് വ്യാജ പ്രചാരണം നടക്കുന്നത്.. സന്ദർശകവിസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാട് കടത്തും എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത. ഈ വ്യാജ വാർത്തയെ തുടർന്നായിരുന്നു, അധികൃതരുടെ വിശദീകരണം. വിസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ താമസിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ തങ്ങുന്ന ഓരോ ദിവസത്തിനും നിശ്ചിത തുക ഫൈൻ നൽകണം എന്നതാണ് നിലവിലെ വ്യവസ്ഥ. നിയമത്തിൽ പുതുതായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നിരിക്കെ, തെറ്റായ പ്രചാരണം ശരിയല്ലെന്നും അധികൃതർ വ്യക്തമാക്കി.