യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു. എട്ടു വയസ്സുള്ള പെൺകുട്ടിയും ഏഴ് വയസ്സുള്ള ആൺകുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. അൽ തുവിയാനിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം സിവിൽ ഡിഫൻസ് ഓപ്പറേറ്റിങ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി വ്യക്തമാക്കി.. എട്ടു വയസ്സുള്ള പെൺകുട്ടിയും ഏഴ് വയസ്സുള്ള ആൺകുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. അൽ തുവിയാനിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം സിവിൽ ഡിഫൻസ് ഓപ്പറേറ്റിങ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി വ്യക്തമാക്കി.