Pravasi Vision
Saturday, March 22, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ

June 25, 2024
in Uncategorized
0
Share on FacebookShare on Twitter

Related posts

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

January 1, 2025
435
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

January 1, 2025
439

ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സമരം മൂലം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മസ്‌കറ്റില്‍ പ്രവാസി മലയാളി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ മരിച്ച കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിനാണ് എയര്‍ലൈന്‍സ് അധികൃതരുടെ മറുപടി. എയര്‍ലൈന്‍സ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാന കമ്പനി കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച് ഇ മെയില്‍ അയച്ചത്. ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താന്‍ ശ്രമിച്ച ഭാര്യയടക്കമുള്ളവര്‍ക്ക് അതിന് സാധിക്കാതിരുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. മസ്‌കറ്റിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ഇക്കഴിഞ്ഞ മെയ് മാസം ഏഴിനായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഭര്‍ത്താവിനടുത്തേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പ്രതിപക്ഷ നേതാവിനുമടക്കം നേരത്തെ പരാതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോള്‍ നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ മെയില്‍ അയച്ചിരിക്കുന്നത്.

Tags: Air India has abandoned the family of expatriate Nambi Rajesh
ShareTweetSendSend
Previous Post

വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ

Next Post

യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു

Next Post
റിയാദിൽ മലയാളി ബാലൻ മരിച്ചു

യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു

Leave Comment

RECOMMENDED NEWS

ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം

ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം

12 months ago
432
ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

3 months ago
435
യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം

സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ ഇനി യു.എ.ഇയിലേക്ക് യാത്രാനുമതി ലഭിക്കില്ല

1 year ago
436
തെറ്റായ രീതിയിൽ വാഹനങ്ങൾ ഓവർടേക്കിങ് നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്

തെറ്റായ രീതിയിൽ വാഹനങ്ങൾ ഓവർടേക്കിങ് നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്

11 months ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
  • സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്
  • ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?