മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിൽ മദ്യകുപ്പികളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളുമായി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശിയാണ് സൗദി അബഹ വിമാനത്താവളത്തിൽ പിടിയിലായത്. ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി ഇയാൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിരന്തരം എത്താറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ എത്തിയ യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരണമാണ് കണ്ടെത്തിയത്. ഇത് നാട്ടിൽ നിന്നൊരാൾ കൊടുത്തയച്ചതായും പറയപ്പെടുന്നു. എന്നിരുന്നാലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കുകയും മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ഇപ്പോൾ ലഗേജുകൾ കടത്തിവിടുകയും ചെയ്യുന്നത്.









