തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം കാഴ്ചവച്ചപ്പോള്‍ കേരളക്കര ഒന്നാകെ ഞെട്ടിയത് നാം കണ്ടതാണ്. ബി.ജെ.പിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭരണ പ്രതിപക്ഷ വെല്ലുവിളികള്‍ക്കിടെയാണ് വന്‍ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം നേടിയത്. ബി.ജെ.പിയുടെ കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കണ്ടതെങ്കിലും, ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ട് സുരേഷ് ഗോപി മാത്രമായിരുന്നില്ല എന്നതാണ് സത്യം. അത് ഷാഫി പറമ്പിലും കൂടി ആയിരുന്നു.
കേരളം പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. എന്നാലത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടായില്ലായെന്ന് ബി.ജെ.പിക്ക് നന്നായിട്ടറിയാം. ഒരു എം.പിക്ക് തന്റെ മണ്ഡലത്തിലും കേരള രാഷ്ട്രീയത്തിലും പ്രത്യക്ഷത്തില്‍ വല്യ ഇടപെടലൊന്നും സാധ്യമല്ല. കേരളത്തില്‍ ബി.ജെ.പി വേരുറക്കണമെങ്കില്‍ വേണ്ടത് എം.പി സ്ഥാനമല്ല, പകരം എം.എല്‍.എ സ്ഥാനമാണ്.
ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രധാന സ്ഥലം തൃശ്ശൂര്‍ ആണെന്നാണ് ഈ തിരഞ്ഞെടുപ്പിലൂടെ പലരും കരുതിയിരിക്കുന്നത്. എന്നാല്‍ തൃശ്ശൂര്‍ അല്ല, മറിച്ച് പാലക്കാടാണ് ബി.ജെ.പിക്ക് വേഗത്തില്‍ വളരാന്‍ പറ്റിയ മണ്ണ്. പാലക്കാട് ബി.ജെ.പിക്ക് വേരുറക്കണമെങ്കില്‍, അവിടെ ഹിന്ദു വോട്ടുകളെ നിയന്ത്രിക്കുന്ന നിലവിലുള്ള പ്രബല സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കണം. അത്തരക്കാരില്‍ മുന്‍പന്തിയിലുള്ള ആളാണ് ഷാഫി പറമ്പില്‍. കാരണം, ഇളക്കിയെടുക്കാന്‍ എളുപ്പമുള്ള വോട്ടുകള്‍ കോണ്‍ഗ്രസ് വോട്ടുകളാണ് കൂടാതെ പാലക്കാട് ഷാഫിയുടെ സിറ്റിങ് സീറ്റുമാണ്. ജാതിമത ഭേതമന്യേ പാലക്കാട് നിയോജകമണ്ഡലം ഷാഫിക്ക് ഒപ്പമാണ്. ഷാഫിയെ അവിടെനിന്ന് ഒഴിവാക്കി പകരം ഏത് സ്ഥാനാര്ത്ഥിവന്നാലും കോണ്‍ഗ്രസ് വോട്ടുകള്‍ മറിയുമെന്ന് ബി.ജെ.പിക്ക് അറിയാം. തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ച്ചയും സുരേഷ് ഗോപിയുടെ വിജയവും ഇതിന് വ്യക്തമായ ഉദ്ദാഹരണം തന്നെ.
ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനം രാജിവച്ചുകഴിഞ്ഞു. ഇനി വന്‍ രാഷ്ട്രീയ കുതന്ത്രങ്ങള്ക്കാകും കേരളം സാക്ഷ്യംവഹിക്കുക. തൃശ്ശൂരില്‍ വോട്ട് മറിക്കാനും, പാലക്കാട്ടുനിന്നും ഷാഫിയെ ഒഴിവാക്കാനും ബി.ജെ.പി, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്കിയ ഓഫര്‍ എന്താണെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഒരുകാര്യം ഉറപ്പിക്കാം. കേരള നിയമസഭയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാടുനിന്നും ഒരു എന്‍.ഡി.എ പ്രതിനിധി ഉണ്ടായിരിക്കും. കാരണം, ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ അത്രമേല്‍ പെര്‍ഫക്ട് ആണ്.