ഖത്തറില്‍ ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ വയറില്‍നിന്ന് കണ്ടെത്തിയത് 80 ലഹരിമരുന്ന് ക്യാപ്‌സൂളുകള്‍. സ്‌കാനിങ്ങില്‍ ഇയാളുടെ കുടലില്‍ വ്യാപകമായി മുഴകള്‍ കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇയാള്‍ ലഹരിമരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങുകയായിരുന്നു. പിടിച്ചെടുത്ത ലഹരി ഹെറോയിന്‍ ആണെന്ന് പിന്നീട് കണ്ടെത്തി.









