ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിൽ 50 ശതമാനം ഇളവിൽ അടച്ചുതീർക്കാൻ ആകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സ്വദേശികൾക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാർ, സന്ദർശകർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കെല്ലാം ഇളവ് ലഭിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചുമത്തിയ പിഴകൾക്ക് മാത്രമെ ഈ സമയപരിധിയിൽ ഇളവുകൾ ലഭിക്കുകയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ Metrash 2 മുഖേന പിഴത്തുക അടയ്ക്കാൻ സാധിക്കും.