സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ വർധനവ്. ഏപ്രിൽ മാസത്തിൽ 11.3 ബില്യൺ റിയാലാണ് പ്രവാസികൾ നാട്ടിലേക്കയച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ വർധനവ് രേഖപ്പെടുത്തിരിക്കുന്നത്. അതേസമയം ഈ വർഷം ജനുവരിയിൽ 10.41 ബില്യൺ റിയാലും , ഫെബ്രുവരിയിൽ 9.33 ബില്യൺ റിയാൽ, മാർച്ചിൽ 11.96 ബില്യൺ റിയൽ, ഏപ്രിലിൽ 11.35 ബില്യൺ റിയാലും സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചു. സൗദി സെൻട്രൽ ബാങ്കിന്റെതാണ് കണക്കുകൾ. കൂടാതെ സ്വദേശികൾ മറ്റ് രാജ്യങ്ങളിലേക്കയക്കുന്ന പണത്തിന്റെ അളവും വർധിച്ചു. ഏപ്രിലിൽ മാസത്തെ കണക്കനുസരിച്ച് 26 ശതമാനമാണ് വർധനവ്.