യുഎഇയിൽ ഏറ്റവും സുരക്ഷിത നഗരമായി അജ്മാൻ. പാതിരാത്രിയിലും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ ഇനി പേടിക്കണ്ട. യുണൈറ്റഡ് നേഷൻസ് സെൻറർ ഫോർ കോംപെറ്റിറ്റീവ്നെസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. 98.5 ശതമാനം പേരും അജ്മാൻ രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ സുരക്ഷിതമായ നഗരമാണെന്ന് വിശ്വസിക്കുന്നു. എമിറേറ്റിൽ 99.6 ശതമാനം താമസക്കാർക്കും പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് അജ്മാൻ പൊലീസിന്റെ എക്സിലെ പോസ്റ്റ് പറയുന്നു. 2023ലെ നമ്പിയോ ഡോട്ട് കോം റിപ്പോർട്ടിലും അജ്മാൻ ആഗോളതലത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു.