സൗദിയിൽ സിനിമ ടിക്കറ്റ് ചാർജ്ജ് കുറയ്ക്കാൻ ഫിലിം കമ്മീഷന്റെ തീരുമാനം. ഇതോടെ സിനിമ കാണാനെത്തുന്നവരുടെ എണ്ണം 90 ശതമാനമായി ഉയരുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. സിനിമ ടിക്കറ്റ് ചാർജ്ജ് കുറയ്ക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്ന് സിനിമ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാനി അൽമുഅല്ല വ്യക്തമാക്കി. കാണികളെ ആകർഷിക്കാനും സിനിമശാലയിലേക്ക് പോകാനും ഇത് സഹായിക്കും. സമീപകാലത്തെ ചാർജ്ജിലെ കുറവ് സൗദി സമൂഹത്തിൽ സിനിമ കാഴ്ചയും സിനിമാറ്റിക് സംസ്കാരവും ഉയർത്തും. തീരുമാനം സിനിമാ പ്രവർത്തകർക്ക് പൊതുവെ ഗുണകരമാണെന്നും അൽമുഅല്ല കൂട്ടിച്ചേർത്തു.