മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്. തുർക്കിയിൽ ഷിപ്പിയാഡിൽ എഞ്ചിനയർമാർക്കാണ് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. മെക്കാനിക്കൽ എഞ്ചിനീയർ, പൈപ്പിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ എന്നീ തതികകളിലേക്കാണ് നിയമനം. മെക്കാനിക്കൽ എഞ്ചിനീയർ, പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയം, ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിവ് എന്നിവ ഉണ്ടായിരിക്കണം. പൈപ്പിംഗ് എഞ്ചിനീയർ തസ്സ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ,പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ് എന്നിവ ഉണ്ടായിരിക്കണം. ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്സ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ് എന്നിവ ഉണ്ടായിരിക്കണം 2000 മുതൽ 2500 യുഎസ് ഡോളർ വരെയാണ് ശമ്പളം. ബിടെക് ബിരുദമാണ് യോഗ്യത. ഭക്ഷണവും താമസ സൗകര്യവും ഇൻഷുറൻസ് ലഭിക്കും. ഫ്ലൈറ്റ് ടിക്കറ്റുകൾക്കൊപ്പം വർഷം തോറും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ, വിശദമായ സിവി, പാസ്പോർട്ടിന്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രങ്ങൾ എന്നിവ eu@odepc.in എന്ന വിലാസത്തിൽ 2024 മെയ് മൂന്നിനോ അതിനു മുമ്പോ അയക്കുക. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ ജോലിക്ക് സർവീസ് ചാർജ് ബാധകമാണെന്നും ഒഡെപെക് വ്യക്തമാക്കി.