സൗദിയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും ചുമത്തി കോടതി. പബ്ലിക് പ്രോസിക്യൂഷന്റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിശദാംശങ്ങൾ കോടതിക്ക് കൈമാറി. പ്രതിക്ക് നിയമാനുസൃതമായി പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു.