കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ ദുബൈ സർവീസ് നിർത്തിവെച്ചു. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നും ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മാറ്റി എടുക്കാം എന്നും അധികൃതർ വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. രണ്ടു ദിവസം കൂടി നിയന്ത്രണം തുടരും. ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഏപ്രിൽ 19 രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. ദുബൈയിലേക്ക് നേരിട്ടുള്ള സർവീസ് തുടരും.