മേയ് 9 മുതൽ എല്ലാ ദിവസവും അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുമെന്ന് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. എല്ലാ ദിവസവും നോണ്‍ സ്റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തി അവിടെ നിന്നും തിരികെ രാവിലെ 3.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.40ന് കണ്ണൂരിലെത്തിച്ചേരും .ഈ സര്‍വീസുകള്‍ കൂടി തുടങ്ങുന്നത്തോടെ ഇന്‍ഡിഗോയുടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 56 ആയി തീരും. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ ഈ സര്‍വീസുകൾ പ്രോത്സാഹിപ്പിക്കുമെന്നാണ് കരുതുന്നത്. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ സര്‍വീസുകൾ.









