റിയാദിൽ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡെലിവറി, ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് ആപ്പുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കി. യാത്രകൾക്കുള്ള രണ്ട് ആപ്പുകളുടെയും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനുള്ള നാല് ആപ്പുകളുടെയും പ്രവർത്തനമാണ് തടഞ്ഞത്. ഈ ആപ്പുകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിശ്വസനീയവും സുരക്ഷിതവുമായ സേവനം ലഭിക്കാൻ ലൈസൻസുള്ള ആപ്ലിക്കേഷനുകളുമായി ഇടപാടുകൾ നടത്തേണ്ടതിെൻറ ആവിശ്യം അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ആപ്പുകളെ കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 19929 എന്ന ഏകീകൃത നമ്പറിലോ @tga_care എന്ന എക്സ് അക്കൗണ്ട് വഴിയോ അറിയിക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.









