ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഹജ്ജിന്റെയും ഉംറയുടെയും അനുഷ്ഠാനങ്ങള്‍ സുഗമമാക്കുന്നതിന് ഗൈഡന്‍സ് റോബോട്ട് ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മതകാര്യ പ്രസിഡന്‍സി വ്യക്തമാക്കി. ഹജ്ജ്, ഉംറ ചടങ്ങുകളുമായി ബന്ധപ്പെട്ട മതപരമായ അന്വേഷണങ്ങളോട് വ്യക്തതയോടും കൃത്യതയോടും കൂടി പ്രതികരിച്ചു കൊണ്ട് സന്ദര്‍ശകരെ സഹായിക്കാനാണ് ഗൈഡന്‍സ് റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോബോട്ട് അറബിയിലും മറ്റ് പതിനൊന്ന് അന്താരാഷ്ട്ര ഭാഷകളിലും ഈ ആചാരങ്ങളുടെ ലളിതമായ വിശദീകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ആഗോള തീര്‍ത്ഥാടകര്‍ക്ക് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ സഹായകമാകും. തത്സമയ ഫത്വകളില്‍ വ്യക്തത നല്‍കാനും തീര്‍ത്ഥാടകര്‍ക്ക് ആശങ്കയുള്ള മതപരമായ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാനും റോബോട്ടുകൾ സഹായിക്കും.