സൗദിയില്‍ വിഷജീവികള്‍ പുറത്തിറങ്ങാന്‍ സാധ്യത എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളും പാമ്പുകളും സൗദി മരുഭൂമികളില്‍ ഉണ്ട് എന്നും, മരൂഭൂ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നവര്‍ ഇവയെ പ്രത്യേകം സൂക്ഷിക്കണം വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സൗദിയില്‍ വിഷജീവികള്‍ കൂടുതലായി പുറത്തിറങ്ങുന്ന സമയമാണിത്. മരുഭൂമികളിലൂടെയും മറ്റും സഞ്ചരിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. മദീന മേഖലയിലെ മരുഭൂ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നവര്‍ പ്രത്യേകം സൂക്ഷിക്കണമെന്നാണ് വിഷജീവി വിദഗ്ധരുടെ മുന്നറിയിപ്പ്. മദീന മേഖലയില്‍ മാത്രം 17 ഇനം പാമ്പുകള്‍ ഉള്ളതായി പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി പുറത്തിറങ്ങുന്നവര്‍ കയ്യില്‍ വെളിച്ചം കരുതണം. ക്യാമ്പിനായോ മറ്റോ മരുഭൂമിയിലേക്ക് പോകുന്നവര്‍ കാലിന്റെ മുട്ടോളം മൂടുന്ന സുരക്ഷ ഷൂസ് ധരിക്കണം. കൂടാതെ ഒരു വടി ഉപയോഗിച്ച് നിലത്ത് തട്ടി കൊണ്ട് നടക്കുന്നത് മനുഷ്യ സാന്നിധ്യം തിരിച്ചറിയാന്‍ പാമ്പുകളെ സഹായിക്കും. അത് കാരണം അവ ഒഴിഞ്ഞ് പോകുമെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 4200ഓളം ആളുകള്‍ക്കാണ് സൗദിയില്‍ പാമ്പിന്റെയും തേളിന്റെയും കടിയേറ്റത്.