ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബുക്ക് ചെയ്ത ഹജ്ജ് പാക്കേജ് മാറ്റാന്‍ സാധിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രലായം. മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്റെ നേതൃത്വത്തിലായിരുന്നു ഹജ്ജ് കമ്മിറ്റിയുടെ സുപ്രധാന യോഗം നടന്നത്. റമദാന് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതനായി മക്കയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു. റമദാന് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ ആവിഷ്കരിച്ച തയ്യാറെടുപ്പ് പദ്ധതികള്‍ യോഗം അവലോകനം ചെയ്തു. ഹജ്ജ് രജിസ്ട്രേഷന് സമയത്ത് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്ക് ചെയ്യുന്ന സമയത്ത് തെരഞ്ഞെടുക്കുന്ന പാക്കേജുള്‍ പിന്നീട് മാറ്റാന്‍ സാധിക്കുന്നത് അല്ല. എന്നാല്‍ പാക്കേജ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യത്തെ ബുക്കിംഗ് റദ്ദാക്കി സീറ്റിന്റെ ലഭ്യതയ്ക്ക് അനുസരിച്ചുള്ള പുതിയ പാക്കേജ് ബുക്ക് ചെയ്യിയാന് സാധിക്കുമെന്നും -ഉംറ മന്ത്രാലയം വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഉംറ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നുണ്ട്. തീര്‍ഥാടകരുടെ വരവ് നിയന്ത്രിക്കുന്നതിനും സുഖമമായ തീര്‍ഥാടനം ഉറപ്പ് വരുത്തുന്നതിനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.