ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഖത്തർ അനുവദിച്ച വിസയാണ് ഹയ്യ. ഹയ്യ വിസയിൽ ഇപ്പോൾ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24 വരെ തുടരാം. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരും. അതേ സമയം ടൂറിസ്റ്റ് വിസകളായ ഹയാ എ വൺ, എ ടു, എ ത്രീ വിസകൾ തുടരുമെന്നു അധികൃതർ വ്യക്തമാക്കി. ജനുവരി പത്തിന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസയുടെ കാലാവധി ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് നീട്ടിയിരുന്നു.