അബൂദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേഴ്സ്. ജനുവരി ഒന്നു മുതലാണ് സര്‍വീസ് പുനരാരംഭിക്കുക. പ്രതിദിനം ഓരോ സര്‍വീസുകളായിരിക്കും ആദ്യഘട്ടത്തില്‍. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബൂദബിയില്‍ നിന്ന് യാത്ര തിരിച്ച് രാത്രി 8 മണിയോടെ എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസ്. തിരിച്ച് രാത്രി 9.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 12 മണിയോടെ അബൂദബിയിലെത്തും.