കുവൈത്തിൽ നിന്നുള്ള കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രെസുകൾ റദ്ദാക്കി. നവംബർ 30, ഡിസംബർ എഴ് തിയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയത്. എന്നാൽ റദ്ദാക്കിയ സർവീസുകൾക്ക് പകരം ഡിസംബർ ഒന്ന് എട്ട് തിയതികളിൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. റദ്ദാക്കിയ ദിവസങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് ആഴ്ചയിലെ ഈ ദിവസങ്ങൾ ഒഴിച്ച് മറ്റുദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാന്നതിനുള്ള സൗകര്യമുണ്ടാകും. അതേസമയം,കുവൈത്തിൽ നിന്നും കേരളത്തിലേക്കുള്ള ഡിസംബറിലെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ട്രാവൽ എജൻസികൾ അഭിപ്രായപ്പെടുന്നു.