യു ടേണ്‍ വിലക്ക് ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ പൊലീസിന്റെ കാമറയില്‍ കുടുങ്ങുമ്പോള്‍ പിഴയ്ക്ക് പുറമെ നാലു ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബായ് പൊലീസ് വ്യതമാക്കി. കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരത്തിലുള്ള 29,463 നിയമലംഘനങ്ങല്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റുവെന്നും. വാഹനമോടിക്കുന്നവര്‍ സ്വന്തം സുരക്ഷയ്ക്ക് മാത്രമല്ല മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും പൊലീസ് പറഞ്ഞു.