ഏകീകൃത ടൂറിസ്റ്റ് വിസക്ക് ജിസിസി ആഭ്യന്തര മന്ത്രിമാര്‍ അംഗീകാരം നല്കി. ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തു പകരുന്നതിന്റെ ഭാഗയമായാണ് ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം നല്‍കിയത്. മസ്കത്തില് ചേര്‍ന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഇതസംബന്ധിച്ച തീരുമാനം ഉണ്ടായത്. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര മന്ത്രിമാരുട യോഗത്തില്‍ തുടക്കം കുറിച്ചു. ഇതോടെ ഒരു വിസ കൊണ്ട് മറ്റ് എന്‍ട്രി പെര്‍മിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളിലും സന്ദര്‍ശനം നടത്താം.