ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 11,500ലേറെ മദ്യക്കുപ്പികള്‍ പിടികൂടി. വടക്ക്, തെക്ക് അല്‍ ബത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നാണ് അധികൃതര്‍ ഇവ പിടികൂടിയത്. ബര്‍ക്ക വിലായത്തില്‍ മദ്യം നിറച്ച ട്രക്കും പിടിച്ചെടുത്തു. പ്രവാസി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനാണ് വന്‍തോതില്‍ ലഹരിപാനീയങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.