വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം. മറ്റ് കറന്‍സികളിലും ഖത്തര്‍ റിയാലിന് തുല്യമായ മൂല്യമാണെന്ന് ഉറപ്പാക്കണം. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ ചട്ടങ്ങളും വ്യവസ്ഥകളും വ്യത്യസ്തമാണ്. വാണിജ്യ ആവശ്യങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ലഗേജുകള്‍ക്കായി കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.