തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിലെ വിലായത്ത് സദയിലും അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു. സലാല നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി രണ്ട് ആയി ചുരുങ്ങിയിട്ടുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ പറയുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ തേജ് ചുഴലിക്കാറ്റ് കാറ്റഗറി ഒന്നിലേക്ക് കുറയാനുള്ള സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.