ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്ന വരുടെ എണ്ണം കൂടൂന്നതായി റിപ്പോർട്ട്. ഇവരിൽ മലയാളികലും കുറവല്ല. എംപ്ലോയ്മെന്റ് വീസയാണെന്ന് പറഞ്ഞ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സന്ദർശക വീസയ്ക്ക് ലക്ഷങ്ങൾ നൽകി ചതിക്കപ്പെടുന്നവരും ഒട്ടേറെ ആണ്. ഇവർ താമസ രേഖയോ ജോലിയോ ഇല്ലാതെ ഗൾഫിൽ അലയുന്നു. ഇക്കൂട്ടരെ നാട്ടിൽ ഉള്ള വില്ലജ് ഓഫീസിൽ മുതൽ എംബസി വരെയുള്ള ഓഫിസുകളിൽ സാമൂഹിക പ്രവർത്തകർ നിരന്തരം ഇടപെട്ടാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ഈ വർഷം നിരവധി വയോധികരെ നാട്ടിലേയ്ക്ക് അയച്ചു. എംബസി ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും അഭ്യസ്തവിദ്യരായവർ പോലും നിയമലംഘനങ്ങൾ നടത്തി ഒടുവിൽ ദുരിതമനുഭവിക്കുന്നു,