സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക് ഇനി യു.എ.ഇയിലേക്ക് യാത്രാനുമതി ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ. എന്നാൽ, റസിഡന്റ് വിസക്കാർക്ക് ഈ നിയമം ബാധകമല്ല.പാസ്പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ ഏതെങ്കിൽ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കിൽ യാത്രാനുമതി ലഭിക്കില്ല.അതേസമയം പാസ്പോർട്ടിലെ ഏതെങ്കിലും പേജിൽ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കിൽ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.