ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ദുബൈയില്‍ നിന്നും ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയർലൈൻസ് വെട്ടിക്കുറച്ചു. ഒക്ടോബര്‍ 13 മുതല്‍ 31 വരെയുള്ള പ്രതിദിന സർവ്വീസാണ് ഒഴിവാക്കിയത്. ഒക്ടോബര്‍ 11-ന് മുമ്പ് എടുത്ത ടിക്കറ്റുകള്‍ക്ക്, നവംബര്‍ 30 വരെ യാത്ര മാറ്റിവെക്കാനും റദ്ദാക്കാനും, റീഫണ്ടും ചെയ്യാനും സാധിക്കും.