സൗദി അറേബ്യയിൽ മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് മഴക്കുള്ള സാധ്യത.താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മക്ക, മദീന,വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, തായിഫ്, മെയ്സാൻ, അദം അൽ അർദിയാത്ത്, അസീർ, അൽബാഹ, അൽജാമും, അൽകമൽ, ജിസാൻ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.