ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിക്കാനൊരുങ്ങിയാതായി അധികൃതർ. പുതിയ മൂന്ന് നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. സൗദി അറേബ്യയിലെ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യാമ്പുവിലേക്കുണ്ടായിരുന്ന സര്‍വീസ് പുനരാരംഭിക്കും. നിലവില്‍ ദമ്മാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തായിഫ് എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ ഉള്ളത് എന്നാൽ ഈ മാസം 29ന് അല്‍ ഉലയിലേക്കും ഡിസംബര്‍ ആറിന് യാമ്പുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സര്‍വീസുകള്‍ തുടങ്ങുക. അല്‍ ഉലയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും യാമ്പുവിലേക്കും തബൂക്കിലേക്കും മൂന്ന് സര്‍വീസുകള്‍ വീതവുമാണ് തുടങ്ങുക. ഇതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകള്‍ സൗദിയുടെ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുതിയ മൂന്ന് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.