കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 30 പ്രവാസികള്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 15 വ്യത്യസ്ത കേസുകളിലായാണ് 30 പ്രവാസികളെ അറസ്റ്റ് ചെയ്തത്. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.