സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു. 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പതാക എന്തെങ്കിലും കെട്ടുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള ഉപകരണമായി ഉപയോഗിക്കരുത്. നിറം മങ്ങിയതോ മോശം അവസ്ഥയിലോ ഉള്ള പതാക ഉയര്‍ത്തുന്നത് നിരോധിച്ചു. മൃഗങ്ങളുടെ ശരീരത്തില്‍ പതാക സ്ഥാപിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ല. പതാക വൃത്തികെട്ടതോ കേടുവരുത്തുന്നതോ ആയ മോശം സ്ഥലത്ത് സൂക്ഷിക്കരുത് തുടങ്ങി പതിമൂന്നോളം നിബന്ധനകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.